“അവസരങ്ങൾ മുതലെടുക്കാൻ പഠിക്കണം, ലിവർപൂളിനെതിരെ വിജയം അർഹിച്ചിരുന്നു”

Newsroom

ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂളിനെതിരെ സ്പർസ് വിജയം അർഹിച്ചിരുന്നു എന്ന് സ്പർസ് പരിശീലകൻ മൗറീനോ. ഇന്നലെ പന്ത് ലിവർപൂളിന് കയ്യിൽ ആയിരുന്നു എങ്കിലും മത്സരം നിയന്ത്രിച്ചിരുന്നത് സ്പർസ് ആയിരുന്നു. തങ്ങൾ ലഭിച്ചിരുന്ന അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനെ എന്നും മൗറീനോ പറഞ്ഞു.

ഒരു സമനില പോലും തന്നെ നിരാശപ്പെടുത്തിയേനെ. അത്രയ്ക്ക് നല്ലതായിരുന്നു ടീമിന്റെ പ്രകടനം. അതുകൊണ്ട് തന്നെ ഈ പരാജയം വലിയ ക്ഷീണമാണ് എന്നും ജോസെ പറഞ്ഞു. ഇതൊക്കെ വലിയ മത്സരങ്ങൾ ആണ്. ഇവിടെ പത്ത് അവസരങ്ങൾ ലഭിക്കില്ല. കിട്ടുന്ന മുന്നോ നാലോ അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കേണ്ടതുണ്ട്. ജോസെ പറഞ്ഞു‌. ഇന്നലെ പരാജയപ്പെട്ടതോടെ സ്പർസ് രണ്ടാൻ സ്ഥാനത്തേക്ക് താഴ്ന്നു. ലിവർപൂൾ ആണ് ഇപ്പോൾ ഒന്നമാത് ഉള്ളത്.