കളിക്കാര്‍ക്ക് യാത്ര ചെയ്ത് ക്വാറന്റീനില്‍ കഴിയാമെങ്കില്‍ അമ്പയര്‍മാര്‍ക്ക് എന്ത് കൊണ്ട് അത് ചെയ്തൂട?

Sports Correspondent

കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ രീതിയിലുള്ള ക്രിക്കറ്റിലൂടെ താരങ്ങള്‍ കടന്ന് പോകുമ്പോള്‍ അതേ സാഹചര്യത്തിലേക്ക് എന്ത് കൊണ്ട് അമ്പയര്‍മാര്‍ക്ക് വന്നൂടെന്ന് ചോദിച്ച് വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പയര്‍ ചെയ്യുന്നത് അതാത് രാജ്യത്തെ പ്രാദേശിക അമ്പയര്‍മാരാണ്. അതില്‍ പരാതിയൊന്നും ഇതുവരെ ഉയര്‍ന്ന് വന്നില്ലെങ്കിലും കളിക്കാര്‍ക്ക് യാത്ര ചെയ്ത് ക്വാറന്റീനിലും ബയോ ബബിളിലും നില്‍ക്കാമെങ്കില്‍ ഐസിസിയുടെ ന്യൂട്രല്‍ അമ്പയര്‍മാര്‍ക്ക് എന്ത് കൊണ്ട് അതിന് സാധിക്കുന്നില്ല എന്നാണ് ജേസണ്‍ ഹോള്‍ഡ്ര‍ ചോദിക്കുന്നത്.

യാത്ര ചെയ്തെത്തുന്ന ടീമിന്റെ നാട്ടുകാരനായ ഒരു അമ്പയര്‍ക്കും കളിക്കാരെ പോലെ യാത്ര ചെയ്യാവുന്നതല്ലേയുള്ളുവെന്നാണ് തന്റെ സംശയമെന്ന് ഹോള്‍ഡര്‍ ചോദിച്ചു. ക്രിക്കറ്റിന് വേണ്ടി താരങ്ങള്‍ക്ക് ത്യാഗം സഹിക്കാമെങ്കില്‍ അമ്പയര്‍മാര്‍ക്കും അതായിക്കൂടേ എന്നാണ് ഹോള്‍ഡര്‍ ചോദിച്ചത്.

അങ്ങനെയെങ്കില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഹോ-എവേ അമ്പയര്‍മാരുടെ സേവനം ഐസിസിയ്ക്ക് ഉറപ്പാക്കാനാകുമെന്നും ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.