“ലഭിച്ച അവസരം റിഷഭ് പന്ത് മുതലാക്കിയില്ല”

Staff Reporter

ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തനിക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കിയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. റിഷഭ് പന്തിന്റെ പതനത്തിന് ഉത്തരവാദി താരം തന്നെയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരയിൽ നിന്ന് റിഷഭ് പന്തിന് അവസരം നൽകാതിരുന്നതിനെ പറ്റി സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

ടെസ്റ്റ് കരിയറിന്റെ തുടക്കത്തിൽ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടിയ റിഷഭ് പന്തിന് തുടർന്ന് മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല. ഓസ്‌ട്രേലിയൻ എ ടീമിനെതിരായ മത്സരത്തിൽ വൃദ്ധിമാൻ സാഹ കീപ്പറായി ഇറങ്ങിയതോടെ ടെസ്റ്റ് ടീമിൽ ടെസ്റ്റ് ടീമിൽ റിഷഭ് പന്തിന് സ്ഥാനം ലഭിക്കില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ ഭാവി കീപ്പറായി മൂന്ന് ഫോർമാറ്റുകളിലും റിഷഭ് പന്ത് അവരോധിക്കപ്പെട്ടിരുന്നെന്നും ആകാശ് ചോപ്ര പറഞ്ഞു.