ആദ്യമായി ഐ എഫ് എ ഷീൽഡ് കേരളത്തിൽ എത്തിക്കണം, സീസണിലെ ആദ്യ അങ്കത്തിന് ഗോകുലം നാളെ ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത, ഡിസംബർ 5: ഐ എഫ് എ ഷീൽഡിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനെ ഞായറാഴ്‌ച നേരിടും. ഉച്ചയ്ക്ക് 1.30 നു വെസ്റ്റ് ബംഗാളിൽ ഉള്ള കല്യാണി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക. 123 വർഷം പഴക്കമുള്ള ഐ എഫ് എ ഷീൽഡ് കേരളത്തിൽ നിന്നുമുള്ള ഒരു ക്ലബും ഇതു വരെ വിജയിച്ചില്ല. 1997 ഇൽ ഫൈനലിൽ എത്തിയ എഫ് സി കൊച്ചിന്റെ ആയിരുന്നു കേരള ക്ലബ്ബുകളിൽ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.

കഴിഞ്ഞ വര്ഷം ഗോകുലം കേരള എഫ് സി ചരിത്രപ്രധാനമായ ഡ്യൂറൻഡ് കപ്പ് വിജയിച്ചിരുന്നു. ഈ വർഷവും ഒരു കപ്പ് നേടി സീസൺ തുടങ്ങാം എന്ന വിശ്വാസത്തോടെയാണ് ക്ലബ് കളത്തിൽ ഇറങ്ങുന്നത്. ഇറ്റലിക്കാരൻ വിൻസെൻസോ ആൽബർട്ടോ അനീസ് ആണ് ഗോകുലത്തിന്റെ ഈപ്രാവശ്യത്തെ പരിശീലകൻ. അദ്ദേഹത്തിന്റെ കീഴിൽ കോഴിക്കോട് നടന്ന പ്രീ-സീസൺ ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്ത ടീമാണ് കൊൽക്കത്തയിൽ ഡിസംബർ 2ന് എത്തിയത്.

“നമ്മുടെ ഈ സീസണിലെ ആദ്യ മത്സരം ആണ് ഇത്. ഞങ്ങൾ പരമാവധി തയാറെടുത്തിട്ടുണ്ട്. ഐ എഫ് എ ഷീൽഡ് ജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം,” ഗോകുലം മുഖ്യ പരിശീലകൻ വിൻസെൻസോ പറഞ്ഞു. ഐ എഫ് എ ഷീൽഡ് കഴിഞ്ഞാൽ ടീം കൊൽക്കത്തയിൽ ഐ ലീഗിനായി തുടരും.