കോഹ്‍ലിയുടെ അഭാവം കാര്യങ്ങള്‍ ഓസ്ട്രേലിയയ്ക്ക് എളുപ്പമാക്കും – അലന്‍ ബോര്‍ഡര്‍

Sports Correspondent

ഓസ്ട്രേലിയ ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. ഓസ്ട്രേലിയയിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്നും വിരാട് കോഹ്‍ലി ആദ്യ ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നതെന്നുള്ളതുമാണ് തന്റെ ഈ പ്രവചനത്തിന് പിന്നിലെന്ന് ബോര്‍ഡര്‍ വ്യക്തമാക്കി. 2-1 എന്ന സ്കോറിന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുമെന്ന് അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി.

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ ബാറ്റിംഗ് ഫോം, ഗുണമേന്മയുള്ള പേസ് ബൗളിംഗ് നിര, നഥാന്‍ ലയണിന്റെ ഹൈ ക്ലാസ് സ്പിന്‍ എല്ലാം കാര്യങ്ങള്‍ ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കുന്നുവെന്നും ബോര്‍ഡര്‍ അഭിപ്രായം രേഖപ്പെടുത്തി.

കോഹ്‍ലിയെ ബാറ്റ്സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും ഒരിക്കലും പകരം വയ്ക്കുവാനാകാത്ത താരമാണ്. അതിനാല്‍ തന്നെ ആദ്യ ടെസ്റ്റിന് ശേഷം താരം മടങ്ങുന്നത് ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുമെന്നും ബോര്‍ഡര്‍ പറഞ്ഞു.