ജെജെ ഈസ്റ്റ് ബംഗാളിൽ, പ്രഖ്യാപനം എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലേക്ക് എത്തുന്ന ഈസ്റ്റ് ബംഗാൾ ഒരു വൻ സൈനിംഗ് കൂടെ പ്രഖ്യാപിച്ചു.ചെന്നൈയിന്റെ മുൻ സ്ട്രൈക്കറായ ജെജെ ഒരു വർഷത്തെ കരാറിൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ചെന്നൈയിനിൽ ജെജെ വാങ്ങിയിരുന്ന വേതനം കുറക്കാൻ സമ്മതിച്ചാണ് ജെജെ ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ജെജെയുടെ ഈസ്റ്റ് ബംഗാൾ ക്യാപ്റ്റനാക്കാനും സാധ്യതയുണ്ട്.

മുൻ ക്ലബ് ആയ ചെന്നൈയിനൊപ്പം രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് ജെജെ. 29കാരനായ താരം മുമ്പ് മോഹൻ ബഗാനൊപ്പം ഐ ലീഗ് കിരീടവും ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. ചെന്നൈയിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ് ജെജെ. ചെന്നൈയിനു വേണ്ടി 76 മത്സരങ്ങൾ കളിച്ച താരം രണ്ട് ഐ എസ് എൽ കിരീടങ്ങളും ടീമിനൊപ്പം നേടിയിരുന്നു. 25 ഗോളുകൾ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്‌. പരിക്ക് കാരണം അവസാന രണ്ടു സീസണുകളിൽ ജെജെ അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരം പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്.