ഫാൾ ഇനി മുംബൈ സിറ്റി ഡിഫൻസിൽ

20201018 160532
- Advertisement -

എഫ് സി ഗോവയിൽ നിന്ന് ഒരു വൻ താരത്തെ കൂടെ മുംബൈ സിറ്റി സ്വന്തമാക്കി. എഫ് സി ഗോവയുടെ മുൻ പരിശീലകൻ ലൊബേര മുംബൈ സിറ്റിയിൽ എത്തിയതിനു പിന്നാലെ ഗോവയുടെ ഹ്യൂഗോ ബൗമസ് , മന്ദർ റാവു ദേശായി എന്നിവരെ മുംബൈയിൽ എത്തിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. ൽഇപ്പോൾ ഗോവയുടെ സെന്റർ ബാക്കായ ഫാളിനെയും സ്വന്തമാക്കിയതാണ് മുംബൈ സിറ്റി പ്രഖ്യാപിച്ചു.

സെനഗലീസ് ഡിഫൻഡറായ ഫാൾ ഗോവൻ നിരയിലെ പ്രധാന താരമായിരുനു. ഡിഫൻസിൽ കരുത്തുറ്റ താരം എന്നതിനൊപ്പം ഗോളടിക്കാൻ മികവുള്ള ഒരു സെന്റർ ബാക്ക് കൂടിയാണ് ഫാൾ. അവസാന രണ്ടു സീസണുകളിൽ ഗോവയ്ക്ക് ഒപ്പം കളിച്ചു. രണ്ട് സീസണുകളിൽ നിന്നായി 9 ഗോളുകൾ ഫാൾ നേടിയിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ മികവിനെ ചൂണ്ടിക്കാണിക്കുന്നു. 40 മത്സരങ്ങൾ കളിച്ച അദ്ദേഹത്തിന് മൂന്ന് അസിസ്റ്റും സ്വന്തം പേരിൽ ഉണ്ട്.

Advertisement