ഗോൾ കീപ്പിംഗിലെ പ്രശ്നം പരിഹരിക്കാൻ ചെൽസി എത്തിച്ച പുതിയ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡിക്ക് പരിക്ക്. ഇന്നലെ സെനഗലിനായി കളിക്കുന്നതിനിടയിലാണ് മെൻഡിക്ക് പരിക്കേറ്റത്. തുടയെല്ലിന് പരിക്കേറ്റ മെൻഡി ഇനി ബാക്കിയുള്ള സെനഗലിന്റെ മത്സരങ്ങളിൽ കളിക്കില്ല. ഇന്നലെ മൊറോക്കോയെ ആയിരുന്നു സെനഗൽ സൗഹൃദ മത്സരത്തിൽ നേരിട്ടത്. മെൻഡി ഉടൻ തന്നെ ലണ്ടണിലേക്ക് തിരികെയെത്തും.
താരത്തിന്റെ പരിക്ക് സാരമുള്ളത് തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും മെൻഡി പുറത്തിരിക്കും. സൗത്താമ്പ്ടണ് എതിരായ ചെൽസിയുടെ മത്സരത്തിൽ മെൻഡി കളിക്കാൻ ഇതോടെ സാധ്യത കുറഞ്ഞു. മെൻഡിയുടെ അഭാവത്തിൽ കെപ വീണ്ടും ചെൽസിയുടെ ഗോൾ വലക്ക് മുന്നിൽ എത്തും.