“ബെയ്ലിനോട് ഒരു വിരോധവും ഉണ്ടായിരുന്നില്ല, സ്പർസിലേക്ക് പോകുന്നതിന് ആശംസകൾ” – സിദാൻ

Newsroom

റയൽ മാഡ്രിഡ് വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിലേക്ക് പോകുന്ന ബെയ്ലിന് ആശംസകൾ നേർന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. ബെയ്ലുൻ സിദാനും തമ്മിലുള്ള പ്രശ്നങ്ങൾ ആയിരുന്നു അവസാന രണ്ട് സീസണുകളിൽ ബെയ്ലിനെ ബെഞ്ചിൽ ഇരുത്തിയത്. എന്നാൽ താനും ബെയ്ലുനായി യാതൊരു പ്രശ്നവും ഇല്ലാ എന്ന് സിദാൻ പറഞ്ഞു‌. ബെയൽ തന്റെ ശത്രു ആയിരുന്നില്ല. അതുകൊണ്ട് തന്നെ ബെയ്ല് ക്ലബ് വിട്ടതിൽ തനിക്ക് പ്രത്യേക സന്തോഷം ഒന്നും ഇല്ല എന്നും സിദാൻ പറഞ്ഞു.

ബെയ്ല് ക്ലബിനായി ഒരുപാട് സംഭാവനകൾ ചെയ്തിട്ടുണ്ട്‌. അത് ആർക്കും മായ്ച്ചു കളയാൻ ആകില്ല എന്നും സിദാൻ പറഞ്ഞു. സ്പർസിലേക്ക് പോകുന്ന ബെയ്ലിന് എല്ലാവിധ ആശംസകളും നേരുന്നതായും സിദാൻ അറിയിച്ചു. ബെയ്ല് ഇല്ലായെങ്കിലും റയൽ മാഡ്രിഡ് മികച്ച ടീമാണെന്നും കഴിഞ്ഞ സീസണിലെ മികവ് ആവർത്തിച്ചാൽ ക്ലബ് കൂടുതൽ കിരീടങ്ങൾ നേടും എന്നും സിദാൻ പറഞ്ഞു‌.