ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്പിന്നർമാർക്കെതിരെ കളിക്കാൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ കീരൻ പോളാർഡും ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും ബുദ്ധിമുട്ടുമെന്ന് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. യു.എ.ഇയിൽ ഇത്തവണ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സ്പിന്നർമാർക്ക് മികച്ചതാവുമെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.
മികച്ച സ്പിന്നർമാർ ഉള്ള ടീമുകൾക്ക് ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വെടിക്കെട്ട് ബാറ്റ്സ്മാൻമാർ ഇത്തവണത്തെ ഐ.പി.എല്ലിൽ ഫോം കണ്ടെത്താൻ വിഷമിക്കുമെന്നും റമീസ് രാജ പറഞ്ഞു. അടച്ചിട്ട സ്റ്റേഡിയത്തിലും ബയോ സുരക്ഷക്ക് ഉള്ളിലും കളിക്കുന്നത് കളിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കാണികൾ ഇല്ലത്തെ ഐ.പി.എൽ പൂർണമാവില്ലെന്നും റമീസ് രാജ പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോലെയുള്ള ടീമുകൾക്ക് ആരാധകർ ഇല്ലാത്തത് നഷ്ട്ടം ആണെന്നും ഈഡൻ ഗാർഡൻസിൽ കളിക്കുമ്പോൾ അവർക്ക് ഉണ്ടായിരുന്ന ആനുകൂല്യം ഇത്തവണത്തെ ഐ.പി.എല്ലിൽ ഉണ്ടാവില്ലെന്നും റമീസ് രാജ പറഞ്ഞു. ബെംഗളൂരുവിൽ കളിക്കുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും ഈ ആനുകൂല്യം ഉണ്ടാവാറുണ്ടെന്നും നിഷ്പക്ഷ വേദിയോട് ഇവർ എങ്ങനെ പൊരുത്തപ്പെടുമെന്ന് കാത്തിരുന്ന കാണാമെന്നും റമീസ് രാജ പറഞ്ഞു.