സ്പർസിന്റെ കിരീട ദാരിദ്ര്യം മൗറീനോ മാറ്റും എന്ന് മോഡ്രിച്

ടോട്ടനം ജോസെ മൗറീനോയെ പരിശീലകനായി എത്തിച്ചത് ക്ലബ് ചെയ്ത വലിയ കാര്യങ്ങളിൽ ഒന്നാണ് എന്ന് ലൂക മോഡ്രിച്. മുൻ സ്പർസ് താരമായ മോഡ്രിചിന്റെ ഇഷ്ട പരിശീലകരിൽ ഒരാളാണ് മൗറീനോ. മോഡ്രിച് മൗറീനോക്ക് കീഴിൽ റയൽ മാഡ്രിഡിൽ കളിച്ചിട്ടുമുണ്ട്. തനിക്ക് പ്രിയപ്പെട്ട കോച്ചാണ് ജോസെ എന്നും അദ്ദേഹം തന്റെ കരിയറിൽ പ്രധാനപ്പെട്ട വ്യക്തിത്വം ആണെന്നും മോഡ്രിച് പറഞ്ഞു.

ടോട്ടനം അദ്ദേഹത്തെ നിയമിച്ചത് മികച്ച ഒരു ചുവടാണ്. എവിടെ ചെന്നാലും കിരീടം നേടുന്നതാണ് മൗറീനോയുടെ ശീലം. പോർട്ടോയിൽ ഇന്ററിലും ചെൽസിയിലും റയലിലും ഒക്കെ അത് എല്ലാവരും കണ്ടതാണ്. ടോട്ടനത്തിന്റെ കിരീടം നേടാനുള്ള ബുദ്ധിമുട്ട് ജോസെ അവസാനിപ്പിക്കും എന്നു വിശ്വസിക്കുന്നു എന്നും മോഡ്രിച് പറഞ്ഞു.

Previous article“ഐ.പി.എല്ലിൽ സ്പിന്നർമാർക്കെതിരെ പോളാർഡും ഹർദിക് പാണ്ഡ്യയും ബുദ്ധിമുട്ടും”
Next articleബാഴ്സയുടെ മെസ്സി ക്ലബ് വിട്ടില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മെസ്സി ക്ലബ് വിട്ടു