ഒസാക്ക പിന്മാറി, സിൻസിനാറ്റിയിൽ കിരീടം നേടി അസരെങ്ക

Wasim Akram

സിൻസിനാറ്റി ഓപ്പണിൽ കിരീടം ഉയർത്തി വിക്ടോറിയ അസരെങ്ക. ജപ്പാൻ താരം നയോമി ഒസാക്ക പരിക്ക് മൂലം പിന്മാറിയതോടെ ആണ് താരം കിരീടം ഉയർത്തിയത്. അമ്മയായ ശേഷമുള്ള ആദ്യ കിരീടം ആണ് അസരെങ്കക്ക് ഇത്.

കഴിഞ്ഞ 2 വർഷമായി കളത്തിൽ അത്ര നല്ല ദിനങ്ങൾ ആയിരുന്നില്ല അസരെങ്കക്ക്. അതിനാൽ തന്നെ കിരീടാനേട്ടം താരത്തിന് ആത്മവിശ്വാസം പകർന്നേക്കും. കൂട്ടാതെ താരം റാങ്കിംഗിൽ ആദ്യ 30 തിനുള്ളിലേക്കും എത്തും. പഴയ അസരെങ്കയെ കാണാൻ ആവും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.