റയൽ മാഡ്രിഡിന്റെ യുവതാരത്തെ സ്വന്തമാക്കി സെവിയ്യ

- Advertisement -

യൂറോപ്പ കപ്പ് ചാമ്പ്യന്മാരായ സെവിയ്യ റയൽ മാഡ്രിഡിന്റെ യുവതാരത്തെ സ്വന്തമാക്കി. റയൽ മാഡ്രിഡിന്റെ യുവതാരം ഓസ്കാർ റോഡ്രിഗസിനെയാണ് സെവിയ്യ അഞ്ച് വർഷത്തെ കരാറിൽ ടീമിലെത്തിച്ചത്. 13.5 മില്ല്യൺ യൂറോ നൽകിയാണ് ഓസ്കാറിനെ സെവിയ്യ സ്വന്തമാക്കിയത്.

കഴിഞ്ഞ രണ്ട് സീസണുകളായി ലെഗാനെസിനോടൊപ്പമാണ് ഓസ്കാർ. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ലെഗാനെസിന്റെ റെലഗേഷൻ ഒഴിവാക്കാൻ ഓസ്കാറിനായില്ല. യൂറോപ്പ കിരീടത്തൊടെ സെവിയ്യ വിട്ട് സൗദിയിലേക്ക് പോയ ബനേഗക്ക് പകരക്കാരനായാണ് ഒസ്കാറിനെ സെവിയ്യ കാണുന്നത്. ലെഗാൻസിന് വേണ്ടി 22 മത്സരത്തിൽ 9 ഗോളുകൾ താരം നേടിയിട്ടുണ്ട്.

Advertisement