കാത്തിരിപ്പിന് അവസാനം, സെറ്റിയൻ ഔദ്യോഗികമായി പുറത്ത്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്‌ബോൾ പ്രേമികൾ പ്രതീക്ഷിച്ച ആ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാഴ്സലോണ പരിശീലക സ്ഥാനത്ത് നിന്ന് ക്വികെ സെറ്റിയൻ പുറത്താക്കപ്പെട്ടു. ക്ലബ്ബിന്റെ വെബ്‌സൈറ്റ് വഴിയാണ് ബാഴ്സ ഇക്കാര്യം സ്ഥിതികരിച്ചത്. ക്ലബിൽ ഉടനീളം മാറ്റങ്ങൾ വരുമെന്നും ബാഴ്സലോണ വ്യക്തമാക്കിയിട്ടുണ്ട്.

സെറ്റിയനെ പുറത്താക്കിയത് കൂടാതെ അടുത്ത മാർച്ചിൽ പ്രസിഡന്റ് ഇലക്ഷൻ നടത്തും എന്നും ക്ലബ്ബ് വ്യകതമാക്കിയിട്ടുണ്ട്. ല ലീഗ കിരീട നഷ്ടത്തിന് പിന്നാലെ ചാമ്പ്യൻസ് ലീഗിൽ ഏറ്റ വൻ തോൽവിയും സെറ്റിയന്റെ കസേര തെറിക്കാൻ കാരണമായി. റൊണാൾഡ്‌ കൂമാൻ വരും ദിവസങ്ങളിൽ പരിശീലക റോളിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.