ബാഴ്സലോണ വിട്ട് യുവന്റസിലേക്ക് പോകാൻ തീരുമാനിച്ച ആതുറിനെതിരെ വീണ്ടും ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു രംഗത്ത്. ആർതുർ പണത്തിനു വേണ്ടിയാണ് ബാഴ്സലോണ വിട്ടത് എന്നാണ് അദ്ദേഹം പുതുതായി പറഞ്ഞത്. ബാഴ്സലോണ നൽകുന്നതിനേക്കാൾ മൂന്നിരട്ടി വേതനം നൽകാം എന്ന് പറഞ്ഞപ്പോൾ ആർതുർ ബാഴ്സലോണ വിടുക ആയിരുന്നു എന്ന് ബാർതൊമെയു പറഞ്ഞു.
ബാഴ്സലോണക്കായി ഇനി കളിക്കില്ല എന്ന ആർതുറിന്റെ തീരുമാനത്തെ നേരഹ്ത്ർ ശക്തമായ രീതിയിൽ ബാഴ്സലോണ പ്രസിഡന്റ് ബാർതമെയു വിമർശിച്ചിരുന്നു. ബാഴ്സലോണയിൽ ഓഗസ്റ്റ് അവസാനം വരെ കരാർ ഉണ്ടെങ്കിലും ഇനു ബാഴ്സലോണക്കായി കളിക്കില്ല എന്ന് ആർതുർ പറഞ്ഞിരുന്നു. ആർതുറിന്റെ തീരുമാനം ക്ലബിനെ അപമാനിക്കൽ ആണെന്നായിരുന്നു ബാർതൊമെയു പറഞ്ഞത്. ആർതുർ അത്ര വലിയ കളിക്കാരൻ അല്ലാ എന്നും പ്യാനിചിനെ ബാഴ്സലോണ കുറേ കാലമായി വീക്ഷിക്കുന്നതാണെന്നും അതാണ് പ്യാനിചിനെ സൈൻ ചെയ്യാൻ തീരുമാനിച്ചത് എന്നും ബാർതൊമെയു പറഞ്ഞു. കഴിഞ്ഞ മാസം ആർതുറിനെ യുവന്സിന് വിട്ട് ബാഴ്സലോണ പകരം പ്യാനിചിനെ വാങ്ങിയിരുന്നു.













