സെമെഡോ ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെച്ചേക്കും

- Advertisement -

ഒരുപാട് വിവാദങ്ങൾക്കു അഭ്യൂഹങ്ങൾക്കും ഒടുവിൽ സെമെഡോ ബാഴ്സലോണയിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. താരം ബാഴ്സലോണയുമായി കരാർ ചർച്ച ആരംഭിച്ചതായും ഉടൻ പുതിയ കരാർ ഒപ്പുവെക്കും എന്നുമാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്സലോണയിൽ തുടരില്ല എന്നും ക്ലബുമായി കരാർ ചർച്ചയ്ക്കില്ല എന്നും പറഞ്ഞ താരമാണ് ഇപ്പോൾ ക്ലബുനായി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നത്.

2022വരെയുള്ള കരാർ ഇപ്പോൾ സെമെഡോയ്ക്ക് ഉണ്ട്. അത് നീട്ടി 2025വരെയാക്കാൻ ആണ് ബാഴ്സലോണ ഉദ്ദേശിക്കുന്നത്. സെമെഡോയുടെ റിലീസ് ക്ലോസും ക്ലബ് വർധിപ്പിക്കും. താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും ഒക്കെ ശ്രമിക്കുന്നുണ്ടായിരുന്നു. 2017ൽ ആയിരുന്നു സെമെഡോ ബെൻഫിക വിട്ട് ബാഴ്സലോണയിൽ എത്തിയത്. അവസാന മൂന്ന് വർഷമായി ബാഴ്സലോണക്ക് ഒപ്പം ഉണ്ടെങ്കിലും ഒരു സ്ഥിരത സെമെദോയ്ക്ക് ബാഴ്സയിൽ ഇതുവരെ ലഭിച്ചിട്ടില്ല.

Advertisement