ഏറ്റവും പ്രായം കൂടിയ ഗോൾഡൻ ബൂട്ട് ജേതാവായി വാർഡി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന ദിവസം ലെസ്റ്റർ സിറ്റിക്കും വാാർഡിക്കും അത്ര നല്ല ദിവസമായിരുന്നില്ല. എന്നാലും വാർഡിക്ക് ആശ്വസിക്കാൻ ഉണ്ട്. ഈ സീസണിലെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് വാർഡി സ്വന്തമാക്കി. ഇന്ന് ഗോൾ ഒന്നും നേടിയില്ല എങ്കിലും 23 ഗോളുകളുമായാണ് വാർഡി ലീഗിലെ ടോപ്പ് സ്കോറർ ആയി ഫിനിഷ് ചെയ്തത്. ഇന്ന് രണ്ട് ഗോളുകൾ നേടിയ ആഴ്സണൽ താരം ഒബാമയങ്ങ് 22 ഗോളുകളുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

വാർഡിയുടെ ഗോൾഡൻ ബൂട്ട് നേട്ടം ഒരു റെക്കോർഡാണ്. 33കാരനായ വാർഡി പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി. 2009-10 സീസണിൽ ദ്രോബ്ഗ ഗോൾഡൻ ബൂട്ട് നേടുമ്പോൾ 32കാരനായിരുന്നു. അതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 30കാരനായിരിക്കെ ബെർബറ്റോവും അനേൽകയും മുമ്പ് ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്.