ഇംഗ്ലണ്ടിൽ ആറ് മത്സരങ്ങൾ ബാക്കി, ആരൊക്കെ നേടും ചാമ്പ്യൻസ് ലീഗ് യോഗ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പോരാട്ടം പതിവ് പോലെ ആവേശത്തിൽ തന്നെയാണ്. ഇന്നലെ ലെസ്റ്റർ സിറ്റിയും ചെൽസിയും പോയന്റ് നഷ്ടപ്പെടുത്തിയതോടെ ആർക്കും ആദ്യ നാലിൽ ഫിനിഷ് ചെയ്യാം എന്ന അവസ്ഥയാണ് വന്നിരിക്കുന്നത്‌‌‌. ഒന്നാം സ്ഥാനം ലിവർപൂൾ ഉറപ്പിച്ച് കഴിഞ്ഞു. രണ്ടാം സ്ഥാനം ഏതാണ്ട് സിറ്റിയും ഉറപ്പിച്ചു. അതിനു ശേഷമുള്ള രണ്ട് സ്ഥാനങ്ങൾക്കായാണ് പ്രധാന പോരാട്ടം.

ഈ സ്ഥാനങ്ങൾക്കായി പ്രധാനമായും ഉള്ളത് നാലു ടീമുകൾ ആണ്. മൂന്നാമത് ഉള്ളത് ലെസ്റ്റർ സിറ്റി, നാലാമത് ഉള്ള ചെൽസി, അഞ്ചാമത് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, ആറാമതുള്ള വോൾവ്സ്. സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് വിലക്ക് ലഭിക്കാൻ സാധ്യത ഉള്ളതിനാൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്കും ഇത്തവണ ചാമ്പ്യൻസ് ലീഗ് സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ആഴ്സണൽ, സ്പർസ് എന്നിവരൊക്കെ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.

എന്നാലും പ്രധാന പോരാട്ടം ടേബിളിൽ ലെസ്റ്റർ മുതൽ വോൾവ്സ് വരെയുള്ളവർ തമ്മിലാണ്. കൂട്ടത്തിൽ ഏറ്റവും വിഷമം ലെസ്റ്റർ സിറ്റിക്കാണെന്ന് പറയാം. മൂന്നാം സ്ഥാനത്താണ് ഉള്ളത് എങ്കിലും ഇനി ശേഷിക്കുന്ന മത്സരങ്ങൾ ഒന്നും ലെസ്റ്ററിന് എളുപ്പമല്ല. ആഴ്സണൽ, ഷെഫീൽഡ്, ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിരെ ഒക്കെ സീസൺ അവസാനിക്കും മുമ്പ് ലെസ്റ്ററിന് നേരിടാനുണ്ട്. മൂന്നാമതുള്ള ലെസ്റ്ററിന് 55 പോയന്റാണുള്ളത്. ആറാമതുള്ള വോൾവ്സിന് 52 പോയന്റും. അതുകൊണ്ട് തന്നെ ഒരു പരാജയം വരെ ലെസ്റ്ററിനെ ആറാം സ്ഥാനത്തേക്ക് എത്തിച്ചേക്കും.

54 പോയന്റുള്ള ചെൽസിക്കും കാര്യം എളുപ്പമല്ല. ലിവർപൂൾ, വോൾവ്സ്, ഷെഫീൽഡ് യുണൈറ്റഡ് എന്നീ മൂന്ന് കടുത്ത പോരാട്ടങ്ങൾ ചെൽസിക്ക് ബാക്കിയുണ്ട്. ഈ മൂന്ന് മത്സരങ്ങളിലും പരമാവധി പോയന്റ് നേടിയില്ലാ എങ്കിൽ ലമ്പാർഡിന് യൂറോപ്പ് യോഗ്യത ലഭിക്കില്ല. 52 പോയന്റുമായി അഞ്ചാം സ്ഥാനത്ത് നിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് ഏറ്റവും എളുപ്പമുള്ള ഫിക്സ്ചർ ഉള്ളത്. ലീഗിലെ അവസാന ദിവസം ലെസ്റ്ററിനെതിരായ പോരാട്ടം മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിഷമം ഉള്ളതായ ഫിക്സ്ചർ ഉള്ളത്. വോൾവ്സിന് ചെൽസി, ആഴ്സണൽ, ഷെഫീൽഡ്, എവർട്ടൺ എന്നിവരെല്ലാം എതിരാളികളായി ബാക്കിയുണ്ട്