ടി20 ലോകകപ്പ് വരുന്നത് കൊണ്ട് ഐ.പി.എൽ പല താരങ്ങൾക്കും പ്രാധാന്യമേറിയത് : പാറ്റ് കമ്മിൻസ്

Staff Reporter

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് വരുന്നത്കൊണ്ടാണ് ഈ വർഷത്തെ ഐ.പി.എൽ പല താരങ്ങൾക്കും പ്രാധാന്യമുള്ള ഒന്നായി മാറിയതെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. ഐ.പി.എൽ മാറ്റിവെക്കപ്പെട്ടാലും ഏതെങ്കിലും ഒരു സമയത്ത് അത് നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

താരങ്ങൾക്ക് മികച്ച പ്രകടനവും പുറത്തെടുക്കാനുള്ള ഒരു വേദിയാണ് ഐ.പി.എൽ എന്നും അത്കൊണ്ട് മിക്ക താരങ്ങളും അത് പ്രയോജന പെടുത്താനുള്ള ശ്രമത്തിലാണെന്നും കമ്മിൻസ് പറഞ്ഞു. ഐ.പി.എല്ലിൽ കളിച്ചത് കൊണ്ട് തനിക്ക് മികച്ച ഒരുപാട് അനുഭവങ്ങൾ ലഭിച്ചുവെന്നും വലിയ സമ്മർദ്ദ ഘട്ടങ്ങളിൽ പന്ത് എറിയാൻ കഴിഞ്ഞത്കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും കമ്മിൻസ് പറഞ്ഞു.

താൻ കല്ലിസിന്റെ കൂടെ കളിക്കുകയും രാഹുൽ ദ്രാവിഡ്, വാസിം അക്രം എന്നിവർക്ക് കീഴിൽ കളിക്കുകയും ചെയ്തിട്ടുണ്ടെന്നും ഓരോരുത്തരുത്തിൽ നിന്ന് കിട്ടിയ അറിവുകൾ വളരെയധികം ഗുണം ചെയ്തുവെന്നും കമ്മിൻസ് പറഞ്ഞു.