മുൻ റയൽ മാഡ്രിഡ് താരം കൊക്കെയ്ൻ കേസിൽ അറസ്റ്റിൽ

Jyotish

റയൽ മാഡ്രിഡിന്റെ മുൻ താരം എഡ്വിൻ കോങ്കോയെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ കേസിലാണ് താരത്തെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ടണ്ണിൽ കൂടുതൽ കൊക്കെയ്ൻ കടത്തിയതിനെ തുടർന്ന് അറസ്റ്റിലായ 18 പേരിൽ ഒരാളാണ് കോങ്കോ. 43 കാരനായ കോങ്കോ റയൽ മാഡ്രിഡ് ലെജന്റ്സ് ടീമിലെ സജീവ സാന്നിധ്യമാണ്.

1998ലാണ് കൊളംബിയയിൽ നിന്നും താരം മാഡ്രിഡിൽ എത്തുന്നത്. കൊളംബിയക്ക് വേണ്ടി 1999,2004 കോപ്പ അമേരിക്കയിൽ അടക്കം 17 മത്സരങ്ങൾ കളിച്ചിറ്റുണ്ട്. റയലിന് വേണ്ടി ഒഫീഷ്യൽ മത്സരങ്ങൾ ഒന്നും കളിക്കാത്ത താരം വിക്ടോറിയ ഗുയ്മറാസ്, റയൽ വയ്യാദോലിദ്, ലെവന്റെ എന്നീ സ്പാനിഷ് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.