ഡെലെ അലിയുടെ വീട്ടിൽ കവർച്ച, താരത്തിന് പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടൻഹാം താരം ഡെലെ അലിയുടെ വീട്ടിൽ കവർച്ച. താരത്തിന്റെ ലണ്ടണിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. രണ്ട് പേർ അതിക്രമിച്ച് കയറി ആയുധങ്ങൾ ചൂണ്ടിയാണ് കവർച്ച നടത്തിയത്. അലിയും അദ്ദേഹത്തിന്റെ സഹോദരനും പങ്കാളിയും ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നു. അർധ രാത്രി ആയിരുന്നു അപ്രതീക്ഷിത ആക്രമം.

കവർച്ചക്കാരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഡെലെ അലിക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല‌. താരം സുരക്ഷിതമാണ്. പോലീസ് അന്വേഷണം ആരംഭിച്ചു എങ്കിലും ഇതുവരെ അറസ്റ്റ് ഒന്നും നടന്നിട്ടില്ല. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനാൽ ടോട്ടൻഹാമിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഡെലെ അലി ഇപ്പോൾ.