ഇപ്പോളത്തെ യുവ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഫിറ്റ്നെസ്സ് ബോധം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അണ്ടര്‍ 19 മുഖ്യ കോച്ച് പരസ് മാംബ്രേ. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഫിറ്റെന്സ്സ് ഡ്രില്ലുകള്‍ക്കായി പരിശ്രമിക്കുന്നത് കണ്ടാണ് പുതു തലമുറയും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതെന്ന് മാംബ്രേ പറഞ്ഞു.
ഇന്ത്യന്‍ പുരുഷ സീനിയര്‍ ടീമിന്റെ ഫിറ്റ്നെസ്സ് പ്രാധാന്യം ഇപ്പോള്‍ ജൂനിയര്‍ നിലയിലും പ്രാദേശിക തലത്തിലും ആഴത്തില്‍ പടര്‍ന്ന് പിടിക്കുന്നുണ്ടെന്ന് പരസ് മാംബ്രേ സൂചിപ്പിച്ചു. ഫിറ്റ്നെസ്സ് ഉണ്ടെങ്കില്‍ അത് നിങ്ങളുടെ കഴിവിന് ഒരു മുതല്ക്കൂട്ടാകുന്നുവെന്ന് ഇപ്പോള്‍ യുവനിര മനസ്സിലാക്കുന്നുണ്ട്.
ഇപ്പോള്‍ ഏജ് ഗ്രൂപ്പ് വിഭാഗത്തില്‍ വരുന്ന ചെറുപ്പക്കാരെല്ലാം തന്നെ ശാരീരികമായി മികച്ച നിലയിലുള്ളവരാണെന്നത് ഇതിന്റെ ഫലമാണെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു.