2027 ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കാൻ ഇന്ത്യൻ ശ്രമം

Newsroom

2027ലെ ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കാൻ ഇന്ത്യയും ശ്രമിക്കുന്നു. ഇന്ത്യ 2027 ഏഷ്യൻ കപ്പിനായി ബിഡ് ചെയ്യും എന്ന് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് അറിയിച്ചത്. ഇന്ത്യയെ കൂടാതെ സൗദി അറേബ്യ മാത്രമാണ് 2027 ഏഷ്യൻ കപ്പിനായി ഇതുവരെ എ എഫ് സിക്ക് ബിഡ് സമർപ്പിച്ചിട്ടുള്ളത്.

നേരത്തെ മാർച്ച് 30വരെ ആയിരുന്നു ഏഷ്യൻ കപ്പിനായി ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ കൊറൊണ വന്ന സാഹചര്യത്തിൽ ആ തീയതി എ എഫ് സി മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു. ജൂൺ 30വരെ രാജ്യങ്ങൾക്ക് 2027 ഏഷ്യൻ കപ്പിനായി അപേക്ഷ സമർപ്പിക്കാം.