ചിങ്ക്ലൻസന സിങ്ങും എഫ് സി ഗോവ വിട്ടു

Newsroom

ജാക്കി ചന്ദ് സിങ്ങിനും മൻവീർ സിങ്ങിനും പിന്നാലെ ഡിഫൻഡർ ചിങ്ക്ലൻ സന സിംഗും എഫ് സി ഗോവ് വിട്ടു. ഹൈദരബാദ് എഫ് സിയാണ് താരത്തെ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. അവസാന മൂന്ന് വർഷമായി എഫ് സി ഗോവയുടെ കൂടെ ഉണ്ടായിരുന്ന താരമാണ് ചിങ്ക്ലൻസന. ഈ സീസണിൽ അവസരങ്ങൾ വളരെ കുറഞ്ഞതാണ് താരത്തെ ക്ലബ് വിടാൻ നിർബന്ധിതനാക്കിയത്.

ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ചിങ്ക്ലൻസന ഈ സീസണിൽ കളിച്ചത്. സെന്റർ ബാക്ക് ആയ ചിങ്ക്ലൻസന മുമ്പ് ഡൽഹി ഡൈനാമോസിനു വേണ്ടി ഐഎസ്എൽ സീസണിൽ കളിച്ചിട്ടുണ്ട്. അതിനു മുൻപ് ഷില്ലോങ് ലജോങ് ക്ലബ്ബിന്റെ താരമായിരുന്നു കൊൻഷാം.