വാസവദയ്ക്ക് സെഞ്ച്വറി, സൗരാഷ്ട്ര ശക്തമായ നിലയിൽ

- Advertisement -

രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിങ്സിൽ സൗരാഷ്ട്ര അതി ശക്തമായ നിലയിൽ. ഇന്നലെ അവസാന സെഷനിൽ അവർക്ക് വലിയ തിരിച്ചടി നേരടേണ്ടി വന്നു എങ്കിലും ഇന്ന് മികച്ച ബാറ്റിങ് കാഴ്ചവെക്കാൻ സൗരാഷ്ട്രയ്ക്ക് ആയി. 5 വിക്കറ്റ് 206 റൺസ് എന്ന നിലയിൽ ഇന്ന് മത്സരം പുനരാരംഭിച്ച സൗരാഷ്ട്ര ഇന്ന് ഒരു വിക്കറ്റ് പോലും കളഞ്ഞില്ല. ഇപ്പോൾ 5 വിക്കറ്റിന് 333 എന്ന നിലയിലാണ് അവർ ഉള്ളത്.

ഇന്നലെ റിട്ടയർ ചെയ്ത പൂജാര ഇന്ന് ബാറ്റിംഗിന് ഇറങ്ങിയത് സൗരാഷ്ട്രയ്ക്ക് വലിയ കരുത്തായി. പൂജാരയും വാസവദയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. വാസവദ് തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 266 പന്തിൽ 105 റൺസുമായി ക്രീസിൽ നിൽക്കുകയാണ് അദ്ദേഹം. വാസവദയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. 47 റൺസുമായി പൂജാരയും മികച്ച നിലയിൽ ബാറ്റു ചെയ്യുകയാണ്

Advertisement