മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ നിന്ന് കെ എഫ് സി കാളികാവ് പുറത്ത്. ഇന്ന് ജയ തൃശ്ശൂർ ആയിരുന്നു കെ എഫ് സി കാളികാവിന്റെ എതിരാളികൾ. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജയ തൃശ്ശൂരിന്റെ വിജയം. സീസണിൽ ഇതാദ്യമായാണ് ജയ തൃശ്ശൂരും കെ എഫ് സി കാളികാവും നേർക്കുനേർ വന്നത്. നാളെ മുണ്ടൂർ സെവൻസിൽ മെഡിഗാഡ് അരീക്കോട് സൂപ്പർ സ്റ്റുഡിയോയെ നേരിടും.