” മെസ്സി ലോകത്തെ മികച്ച താരം, പക്ഷേ നാപോളി ബാഴ്സയോട് ജയിക്കണം”

- Advertisement -

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് മികച്ച താരമെന്ന് ആവർത്തിച്ച് ഫുട്ബോൾ ഇതിഹാസം മറഡോണ. ചാമ്പ്യൻസ് ലീഗിലെ ബാഴ്സലോണ- നാപോളി പോരാട്ടത്തിന് മുന്നോടിയായിട്ടാണ് മറഡോണ മനസ് തുറന്നത്. മെസ്സിയെ ഇഷ്ടമാണെങ്കിലും തന്റെ പഴയ തട്ടകമായ നാപോളി സാൻ പൗലൊയിൽ അദ്ഭുതങ്ങൾ കാണിക്കണമെന്നാണ് മറഡോണ പറയുന്നത്.

നാപോളിക്ക് വേണ്ടി ഇറ്റാലിയൻ കീരീടമടക്കം ഒട്ടനവധി കിരീട നേട്ടങ്ങൾ കുറിച്ച് മറഡോണ ചരിത്രമെഴുതിയത് നേപ്പിൾസിലാണ്. നാപോളിയെന്ന തന്റെ പഴയ തട്ടകത്തിനൊപ്പം ആണ് ഈ പോരാട്ടത്തിൽ മുൻ ബാഴ്സ താരം കൂടീയായ മറഡോണ. ഗട്ടൂസൊക്ക് കീഴിൽ നാപോളി തങ്ങളുടെ അസ്ഥിത്വം വീണ്ടെടുത്തെന്ന് പറഞ്ഞ മറഡോണ നാപോളിക്ക് വിജയാശാംസകളും നേർന്നു.

Advertisement