മലപ്പുറം: അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് മുതുവല്ലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് ആൾ കേരളാ ഇന്റർ ഐ.എച്ച്.ആർ.ഡി കോളേജ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടി ജേതാക്കളായി. കളിയുടെ അവസാന നിമിഷം വരെ മേധാവിത്വം പുലർത്തിയ കോഴിക്കോടിനെ കളി തീരാൻ അഞ്ച് മിനുട്ട് ശേഷിക്കേ ബാദുഷാ നേടിയ അപ്രതീക്ഷിത ഫ്രീ കിക്ക് ഗോളിലാണ് തിരുവമ്പാടി വീഴ്ത്തിയത്. ഗോൾ വഴങ്ങിയതോടെ കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കോഴിക്കോടിന് തിരിച്ചു പിടിക്കാനായില്ല അതിനിടയ്ക്ക് അവരുടെ ഗോൾ കീപ്പർക്ക് പരിക്കേറ്റ് കളം വിടേണ്ടിയും വന്നിരുന്നു.
ലൂസേഴ്സ് ഫൈനലിൽ
സി.എ.എസ് ചേലക്കരയെ ടോസിലൂടെ മറികടന്ന് സി.എ.എസ് മുതുവല്ലൂർ മൂന്നാം സ്ഥാനക്കാരായി.
ടൂർണ്ണമെന്റിലെ മികച്ച താരമായി തിരുവമ്പാടി യുടെ ബാദുഷായെയും, പ്ലയർ ഓഫ് ദി ഫൈനൽ മാച്ചായി കോഴിക്കോടിന്റെ റഷാദ് കോപ്പിലാനെയും മികച്ച ഗോൾ കീപ്പറായി തിരുവമ്പാടിയുടെ സഫ്വാനെയും തിരെഞ്ഞെടുത്തു
സമാപന ചടങ്ങിൽ കേരളാ സന്തോഷ് ട്രോഫി താരം ശരിഫ് ചെറിയാപ്പുവും, മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്ററും സമ്മാന ദാനം നിർവഹിച്ചു. ചടങ്ങിൽ വച്ച് കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത താരങ്ങളിൽ ഒരാളായ ശരീഫ് ചെറിയിപ്പുവിനെ മുതുവല്ലൂർ ഐ.എച്ച്.ആർ.ഡിയ്ക്ക് വേണ്ടി ടൂർണ്ണമെന്റ് സംഘാടക സമിതി ചെയർമാൻ ഒ.എൻ പ്രവിശ് പൊന്നാടയണിയിക്കുകയും മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റർ ഉപഹാരം കൈമാറുകയും ചെയ്തു ചടങ്ങിൽ മൊറയൂർ ഗ്രാമ പഞ്ചായത്തംഗം എൻ.കെ ഹംസ, അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് സി.ടി അജ്മൽ, സി.സി ജയരാജൻ എന്നിവർ പ്രസംഗിച്ചു,മുതുവല്ലൂർ ഐ.എച്ച്.ആർ.ഡി സ്റ്റാഫ് കോ-ഓർഡിനേറ്റർ പി.ടി വിനോദ് കുമാർ സ്വാഗതവും പ്രഫസർ ഒ.എൻ.പ്രവീശ് നന്ദിയും പറഞ്ഞു. കായികാധ്യാപകൻ ശരത് ബാബു ടൂർണ്ണമെന്റിന്റെ അവലോകനവും നിർവഹിച്ചു.