ജിസൂസ് രക്ഷകനായി, ലെസ്റ്ററിൽ സിറ്റിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനകാരെ നേരിട്ടപ്പോൾ ജയം മാഞ്ചസ്റ്റർ സിറ്റിക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി ലെസ്റ്ററിനെ മറികടന്നത്. ജയത്തോടെ ലെസ്റ്ററുമായുള്ള പോയിന്റ് വ്യത്യാസം 7 പോയിന്റ് ആയി ഉയർത്താൻ സിറ്റിക്ക് സാധിച്ചു. തുടർച്ചയായി ഫോം ഇല്ലാതിരിക്കുന്ന ലെസ്റ്ററിന്റെ ടോപ്പ് 4 പ്രതീക്ഷകൾ ഇനി കടുപ്പമാകും. നിലവിൽ നാലാം സ്ഥനാകാരായ ചെൽസിയുമായി അവർക്ക് കേവലം 6 പോയിന്റ് ലീഡ് മാത്രമാണ് ഉള്ളത്.

സിറ്റി ആക്രമണത്തെ ഏറെ നേരം തടയാൻ ലെസ്റ്ററിന് സാധിച്ചെങ്കിലും ഗോൾ നേടാനോ സിറ്റിയെ ഗോൾ നേടുന്നതിൽ നിന്ന് തടുക്കാനോ അവർക്ക് സാധിച്ചില്ല. രണ്ടാം പകുതിയിൽ അഗ്യൂറോക്ക് പകരക്കാരനായി ഇറങ്ങിയാണ് ജിസൂസ് സിറ്റിക്ക് 3 പോയിന്റ് നൽകിയത്. നേരത്തെ 62 ആം മിനുട്ടിൽ അഗ്യൂറോ പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ ഇറങ്ങി 3 മിനുട്ടിന് ഉള്ളിൽ 80 ആം മിനുട്ടിൽ ജിസൂസ് ലെസ്റ്റർ വല കുലുക്കുകയായിരുന്നു.