ഡാനി ആല്വസിനു ശേഷം ബ്രസീലിൽ നിന്ന് ഉയർന്ന് വന്ന ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്ന് പേരു കേട്ട യാൻ കൗട്ടോയെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബുകൾ തമ്മിൽ വൻ പോരാട്ടം. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് ക്ലബായ ബാഴ്സലോണയുമാണ് കൗട്ടോയ്ക്ക് വേണ്ടി മുന്നിൽ ഉള്ളത്. ബ്രസീലിയൻ ക്ലബായ കൊറിറ്റിബയുടെ താരമാണ് കൗട്ടോ. കൊരിറ്റിബയ്ക്ക് ആയി താരം ഈ ആഴ്ചയാണ് പ്രൊഫഷണൽ അരങ്ങേറ്റം നടത്തിയത്.
എന്നാൽ ബ്രസീലിന്റെ അണ്ടർ 17 ടീനിനു വേണ്ടി നടത്തിയ പ്രകടനങ്ങളാണ് ഈ യുവതാരത്തെ ലോക ശ്രദ്ധയിൽ എത്തിച്ചത്. 12 മില്യണോളമാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ സമ്മറിൽ താരത്തെ ഇംഗ്ലണ്ടിലേക്ക് എത്തിക്കാൻ ആകും എന്നാണ് സിറ്റി പ്രതീക്ഷിക്കുന്നത്. എന്നാൽ സിറ്റിയേക്കാൾ വലിയ തുകയുമായി ബാഴ്സലോണ താരത്തിനു പിറകെ ഉണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.