കാന്റെ വീണ്ടും പരിക്കേറ്റ് പുറത്ത്, ബയേണിന് എതിരെ കളിക്കില്ല

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി മധ്യനിര താരം എൻഗോലോ കാന്റെ വീണ്ടും പരിക്കേറ്റ് പുറത്ത്. പേശിയിൽ ഏറ്റ പരിക്ക് കാരണം താരത്തിന് 3 ആഴ്ചയെങ്കിലും കളിക്കാൻ സാധിക്കില്ല എന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് വ്യക്തമാക്കി. മാഞ്ചസ്റ്റർ യൂണൈറ്റഡിന് എതിരായ മത്സരത്തിന് ഇടയിലാണ് താരത്തിന് വീണ്ടും പരിക്ക് പറ്റിയത്.

ഈ സീസണിൽ ഏറെ കാലമായി കാന്റെ പരിക്കേറ്റ് പുറത്തായിരുന്നു. താരം ഇല്ലെങ്കിലും റൂബൻ ലോഫ്റ്റസ് ചീക്ക് പരിക്ക് മാറി ടീമിൽ തിരികെ എത്തും എന്ന് ലംപാർഡ് സ്ഥിതീകരിച്ചു. ഒരു വർഷത്തിന് ശേഷമാണ് താരം ടീമിലേക്ക് മടങ്ങി എത്തുന്നത്. എങ്കിലും ആദ്യ ഇലവനിൽ ഉണ്ടാവില്ല എന്നും സ്‌കോഡിൽ ഉണ്ടാകും എന്നും ലംപാർഡ് അറിയിച്ചു. ക്രിസ്ത്യൻ പുലിസിക് എന്ന് മടങ്ങി എത്തുമെന്ന് പറയാൻ ആയിട്ടില്ല എന്ന് ലംപാർഡ് അറിയിച്ചു.