ബുണ്ടസ് ലീഗ ക്ലബ്ബ് ഹെർത്ത ബെർലിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് ജർമ്മൻ ഇതിഹാസം യുർഗൻ ക്ലിൻസ്മാൻ. ക്ലബ്ബ് മാനേജ്‌മന്റ് ന്റെ ഭാഗത്ത് നിന്നുള്ള പിന്തുണ കുറവ് കാരണമാണ് സ്ഥാനം ഒഴിയുന്നത് എന്നാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചു വെളിപ്പെടുത്തിയത്.
ഏറെ പ്രതീക്ഷകളോടെ ജർമ്മൻ ഫുട്‌ബോളിലേക്ക് തിരികെ എത്തിയ ക്ലിൻസ്മാൻ പക്ഷെ ആഗ്രഹിച്ച തുടക്കം അല്ല ലഭിച്ചത്. 10 കളികളിൽ നിന്ന് കേവലം 3 ജയം മാത്രമാണ് ക്ലബ്ബ് അദ്ദേഹത്തിന് കീഴിൽ ജയിച്ചത്. 86 ദിവസം മാത്രം നീണ്ടു നിന്ന പരിശീലക റോളിനാണ് ക്ലിൻസ്മാൻ ഇന്ന് അവസാനം കുറിച്ചത്. ജർമ്മൻ ദേശീയ ടീം, ബയേൺ മ്യുണിക്, അമേരിക്ക ദേശീയ എന്നിവയുടെ പരിശീലക സ്ഥാനവും ക്ലിൻസ്മാൻ വഹിച്ചിട്ടുണ്ട്. നിലവിൽ ബുണ്ടസ് ലീഗെയിൽ 14 ആം സ്ഥാനത്താണ് ഹെർത്ത ബെർലിൻ.