“പണം മുടക്കാൻ യുണൈറ്റഡിന് മടിയില്ല, ക്ലബിനെ പഴയ പ്രതാപത്തിൽ എത്തിക്കും”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെ പഴയ പ്രതാപത്തിലേക്ക് താൻ എത്തിക്കും എന്ന് ക്ലബിന്റെ സി ഇ ഒ ആയ എഡ് വൂഡ്വാർഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്ന് ഏറെ വിമർശനം നേരിട്ടു കൊണ്ടിരിക്കെ ആണ് വൂഡ്വാർഡിന്റെ പ്രതികരണം. പണം ചിലവാക്കാൻ ക്ലബിന് യാതൊരു മടിയുമില്ല. ഒലെ പരിശീലകനായി എത്തിയ ശേഷം 200 മില്യൺ ചിലവഴിച്ചു കഴിഞ്ഞു. ഇത് തന്നെ ക്ലബിന്റെ നയം വ്യക്തമാക്കുന്നുണ്ട്. വൂഡ്വാർഡ് പറഞ്ഞു.

ക്ലബ് ഇപ്പോൾ നല്ല നിലയിൽ അല്ല എന്ന് അറിയാം. ക്ലബിനെ പഴയ പ്രതാപത്തിൽ എത്തിക്കുകയാണ് എല്ലവരുടെയും ലക്ഷ്യം. അതിലേക്ക് ക്ലബ് അടുക്കുകയാണ്. അടുത്ത സമ്മർ ട്രാൻസ്ഫറിൽ വലിയ താരങ്ങൾ എത്തും എന്നും വൂഡ്വാർഡ് പറഞ്ഞു. ആരെയെങ്കിലും സൈൻ ചെയ്യുന്നതിൽ കാര്യമില്ല എന്നും നല്ല തരങ്ങളെ കൊണ്ടു വരാൻ ആണ് ടീം ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബ്രൂണോയുടെ സൈനിംഗ് അതാണ് കാണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement