മഴ കളി മുടക്കി, അണ്ടർ 19 ലോകകപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്‌

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള അണ്ടർ 19 ലോകകപ്പ് ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്‌. മത്സരം മഴ മൂലം നിർത്തിവെക്കുമ്പോൾ ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് വേണം. 54 പന്ത് ബാക്കി നിൽക്കെ ബംഗ്ലാദേശിന് ജയിക്കാൻ 15 റൺസ് മാത്രം മതി. അതെ സമയം ബംഗ്ലാദേശ് വാലറ്റത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യക്ക് ലോകകപ്പ് കിരീടത്തിൽ മുത്തമിടാം. അതെ സമയം ഡക്ക് വർത്ത് ലൂയിസ് മഴ നിയമ പ്രകാരം ബംഗ്ലാദേശ് മത്സരത്തിൽ 16 റൺസിന് മുൻപിലാണ്. മത്സരം തുടർന്ന് നടന്നില്ലെങ്കിൽ ബംഗ്ലാദേശ് വിജയികളാവും.

നേരത്തെ ഇന്ത്യയുടെ 177 റൺസിന് മറുപടിയായി ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 50 റൺസ് എന്ന നിലയിൽ നിന്ന് 4 വിക്കറ്റ് നഷ്ടത്തിൽ 65 റൺ എന്ന നിലയിലേക്ക് തകരുകയായിരുന്നു. എന്നാൽ ആദ്യം പരിക്കേറ്റ് പുറത്തു പോയ പർവേസ് ഹുസൈൻ തിരിച്ചുവരുകയും ക്യാപ്റ്റൻ അക്ബർ അലിയുമൊത്ത് ബംഗ്ലാദേശ് സ്കോർ ഉയർത്തുകയും ചെയ്തു.

ഈ അവസരത്തിൽ ഇന്ത്യ മത്സരം കൈവിടുകയാണെന്ന് തോന്നിക്കുകയും ചെയ്തു. എന്നാൽ പർവേസ് ഹുസ്സൈന്റെ വിക്കറ്റ് ജയ്‌സ്വാൾ വീഴ്ത്തിയതോടെ ഇന്ത്യക്ക് വീണ്ടും ജയാ സാധ്യത തെളിഞ്ഞു. 47 റൺസ് എടുത്താണ് പർവേസ് ഹുസൈൻ പുറത്തായത്. നിലവിൽ 42 റൺസ് എടുത്ത് ക്യാപ്റ്റൻ അക്ബർ അലിയും  3 റൺസുമായി റകിബുൽ ഹസനുമാണ് ക്രീസിൽ ഉള്ളത്.