ടോപ്പ് 4 ലക്ഷ്യമാക്കി ഷെഫീൽഡ് കുതിപ്പ് തുടരുന്നു, ബോൺമൗത്തിനോട് ജയം

- Advertisement -

യൂറോപ്യൻ ഫുട്‌ബോൾ ലക്ഷ്യം വെക്കുന്ന ഷെഫീൽഡ് യുണൈറ്റഡിന് പ്രതീക്ഷ നൽകുന്ന വിജയം. ബോൺമൗത്തിനെ സ്വന്തം മൈതാനത്ത് നേരിട്ട അവർ 2-1 ന് ജയിച്ചാണ് വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. നിലവിൽ 39 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഷെൽഫീൽഡ്. 26 പോയിന്റ് മാത്രമുള്ള ബോൺമൗത് 16 ആം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.

ഇരു പകുതികളിലുമായി നേടിയ ഓരോ ഗോളുകളാണ് ഷെഫീൽഡിന്റെ ജയം ഉറപ്പിച്ചത്. കളിയുടെ 13 ആം മിനുട്ടിൽ കാലം വിത്സന്റെ ഗോളിൽ ബോൺമൗത് ആണ് ആദ്യം ഗോൾ നേടിയത്. പക്ഷെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബില്ലി ഷാർപ്പ് ഷെഫീൽഡിന്റെ സമനില ഗോൾ നേടി. പിന്നീട് രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ച അവർക്ക് 84 ആം മിനുട്ടിൽ ലാന്ഡ്സ്ട്രം നേടിയ ഗോളാണ് ജയം സമ്മാനിച്ചത്‌. പകരക്കാരനായി ഇറങ്ങിയാണ് താരം ഈ ഗോൾ നേടി 3 പോയിന്റ് ഉറപ്പിച്ചത്.

Advertisement