മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ ഈ സീസൺ അവസാനം ക്ലബ് വിടും. അവസാന കുറേ കാലമായി ക്ലബ് വിടുമെന്ന സൂചനകൾ നൽകിയിരുന്ന താരത്തെ വിൽക്കാൻ യുണൈറ്റഡ് തന്നെ തീരുമാനിച്ചിരിക്കുകയാണ്. ഈ സീസൺ ഭൂരിഭാഗവും പരിക്ക് കാരണം കളത്തിന് പുറത്താണ് പോഗ്ബയുള്ളത്. ഇപ്പോഴും അദ്ദേഹം പരിക്ക് മാറി എത്തിയിട്ടില്ല. നേരത്തെ റയൽ അടക്കമുള്ള ക്ലബുകൾ പോഗ്ബയ്ക്കായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ യുവന്റസാണ് താരത്തിനായി മുന്നിൽ ഉള്ളത്.
150 മില്യൺ എങ്കിലും ലഭിച്ചാലെ പോഗ്ബയെ വിൽക്കു എന്നായിരുന്നു നേരത്തെ യുണൈറ്റഡിന്റെ തീരുമാനം. എന്നാൽ ഇപ്പോൾ യുണൈറ്റഡ് ആ തുകയിൽ നിന്ന് 30 മില്യൺ കുറച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുമ്പ് യുവന്റസിനായി കളിച്ച് തിളങ്ങിയ താരമാണ് പോഗ്ബ. യുണൈറ്റഡിൽ എത്തിയ ശേഷം പോഗ്ബയ്ക്ക് ആ മികവിൽ എത്താൻ ആയിട്ടില്ല.