മോഹൻ ബഗാൻ എ ടി കെ ലയനം ഇന്ത്യൻ ഫുട്ബോളിന് നല്ലത് എന്ന് ഛേത്രി

ഐ ലീഗ് ക്ലബായ മോഹൻ ബഗാനും ഐ എസ് എൽ ക്ലബായ എ ടി കെ കൊൽക്കത്തയും ലയിച്ചത് ഇന്ത്യൻ ഫുട്ബോളിന് നല്ലതാണ് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ക്ലബാണ് മോഹൻ ബഗാൻ. ഈസ്റ്റ് ബംഗാളിനൊപ്പം നിൽക്കുന്ന ക്ലബ്. അങ്ങനെയൊരു ക്ലബ് ഐ എസ് എല്ലിലേക്ക് വരുന്നത് ഇന്ത്യൻ ഫുട്ബോളിന് അത്യാവശ്യമാണെന്നും ഛേത്രി പറഞ്ഞു.

മോഹൻ ബഗാന് അടുത്ത സീസണിൽ എല്ലാ ഭാവുകങ്ങളും താൻ നേരുന്നു എന്നും ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിൽ ഒഴികെ ബാക്കി എല്ലാ മത്സരത്തിലും അവർ നന്നായി കളിക്കട്ടെ എന്നും ഛേത്രി പറഞ്ഞു.