ടോപ്പ് 4 പോരാട്ടത്തിൽ ആധിപത്യം നേടാൻ ലെസ്റ്റർ സിറ്റിയെ നേരിടാൻ ഇറങ്ങിയ ചെൽസിക്ക് സമനില മാത്രം. ഇരു ടീമുകളും ഓരോ തവണ ലീഡ് എടുത്ത മത്സരത്തിൽ ചെൽസി നഷ്ടപെടുത്തിയ അവസരങ്ങളാണ് നിർണായകമായത്. നിലവിൽ ചെൽസിക്ക് 41 പോയിന്റും ലെസ്റ്ററിന് 49 പോയിന്റുമാണ് ഉള്ളത്.
ഗോൾ രഹിതമായ ആദ്യ പകുതിയിൽ ചെൽസി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ വരുത്തിയ പിഴവുകൾ ഇത്തവണയും അവർക്ക് വിനയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മൗണ്ടിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ റൂഡിഗർ ചെൽസിക്കായി ലീഡ് എടുത്തെങ്കിലും ഏറെ വൈകാതെ ബാൻസിലൂടെ ലെസ്റ്റർ സമനില പിടിച്ചു. പിന്നീട് 64 ആം മിനുട്ടിൽ ചിൽവെൽ ലെസ്റ്ററിന് ലീഡ് നൽകി സ്കോർ 2-1 ആകിയെങ്കിലും വീണ്ടും റൂഡിഗർ ചെൽസിയുടെ രക്ഷക്ക് എത്തി. ഇത്തവണയും മൗണ്ടിന്റെ അസിസ്റ്റിൽ നിന്നാണ് ചെൽസി ഡിഫൻഡർ ഗോൾ നേടിയത്. പിന്നീട് ഇരു ടീമുകളും പ്രതിരോധം കാത്തതോടെ ഇരുവരും പോയിന്റ് പങ്കുവച്ചു.