ഐസാളിനെതിരെ റിയൽ കാശ്മീരിന് ഗംഭീര ജയം

- Advertisement -

ഐ ലീഗിലെ റിയൽ കാശ്മീരിന് ഇന്ന് ഗംഭീര വിജയം. ഇന്ന് നടന്ന മത്സരത്തിൽ റിയൽ കാശ്മീർ എഫ് സി ഐസാൾ എഫ് സിയെ ആണ് തറപറ്റിച്ചത്. ഐസാളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് കാശ്മീർ വിജയിച്ചത്. തികച്ചും ഏകപക്ഷീയമായ പ്രകടനം തന്നെ ആയിരുന്നു ഇന്ന് കാശ്മീഎ നടത്തിയത്.

16ആം മിനുട്ടിൽ ഹിഗിൻ ബോതം നേടിയ ഗോളിൽ ആയിരുന്നു റിയൽ കാശ്മീർ മുന്നിൽ എത്തിയത്. പിന്നീട് കളിയുടെ 82ആം മിനുട്ടിൽ റോബേർട്സൺ രണ്ടാം ഗോളോടെ കാശ്മീരിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു . എട്ടു മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് കശ്മീർ ഇപ്പോൾ ഉള്ളത്.

Advertisement