ഗോള്‍ഡന്‍ വീലിനെ പരാജയപ്പെടുത്തി ബോയ്സി സിസി, അര്‍ദ്ധ ശതകത്തോടെ വിജയ ശില്പിയായി അഫ്താഭ്

Sports Correspondent

സെലസ്റ്റിയല്‍ ട്രോഫിയില്‍ വിജയം കുറിച്ച് ബോയ്സ് സിസി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ വീലിനെയാണ് ബോയ്സ് സിസി പരാജയപ്പെടുത്തിയത്. അര്‍ദ്ധ ശതകം നേടിയ അഫ്താഭിനൊപ്പം ഗോകുല്‍ വിജുവും തിളങ്ങിയപ്പോള്‍ 165/3 എന്ന സ്കോര്‍ 23.2 ഓവറില്‍ നേടിയാണ് ബോയ്സ് വിജയം കുറിച്ചത്. അഫ്താഭ് 68 റണ്‍സും ഗോകുല്‍ വിജു 49 റണ്‍സും നേടിയപ്പോള്‍ ഹരി(23*), രവി(5 പന്തില്‍ നിന്ന് പുറത്താകാതെ 17 റണ്‍സ്) എന്നിവരാണ് വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗോള്‍ഡന്‍ വീല്‍ 161 റണ്‍സാണ് 26 ഓവറില്‍ നിന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 35 റണ്‍സ് നേടിയ ഷഫീക്കും 29 റണ്‍സുമായി പുറത്താകാതെ നിന്ന സുജിയുമാണ് ഗോള്‍ഡന്‍ വീലിന്റെ പ്രധാന സ്കോറര്‍മാര്‍. പ്രജിത് രാജ്(22), ഷൈനു ബാബു(17), മോബിന്‍(19) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

ബോയ്സ് സിസിയ്ക്ക് വേണ്ടി യധു കൃഷ്ണന്‍ മൂന്ന് വിക്കറ്റ് നേടി. 6 ഓവറില്‍ വെറും 21 റണ്‍സ് വിട്ട് നല്‍കിയാണ് യദു തന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. സഞ്ജുവും രവിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

തന്റെ ബാറ്റിംഗ് പ്രകടനത്തിന് അഫ്താഭ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.