ബെംഗളൂരു എഫ് സി അവരുടെ ടീം കൂടുതൽ ശക്തമാക്കുന്നു. സ്പാനിഷ് വിങ്ങറായ നികി പെർഡോമോ ആണ് ബെംഗളൂരുവിൽ എത്തിയിരിക്കുന്നത്. മാനുവൽ ഒനുവു ഒഡീഷയിലേക്ക് ലോണിൽ പോയ ഒഴിവിലാണ് പെർഡോമോയെ ബെംഗളൂരു ടീമിൽ എത്തിച്ചത്. 25കാരനായ താരം ബെംഗളൂരുവിന്റെ ജനുവരിയിലെ രണ്ടാമത്തെ സൈനിംഗ് ആണ്. നേരത്തെ സ്ട്രൈക്കർ ദെഷോർൺ ബ്രൗണിനെയും ബെംഗളൂരു സൈൻ ചെയ്തിരുന്നു.
മുമ്പ് ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പെർഡൊമോ. 2016-17 സീസണിൽ ബാഴ്സലോണയിൽ കരാർ ഒപ്പുവെച്ച പെർഡൊമോ അവരുടെ ഫസ്റ്റ് ടീമിനൊപ്പം പ്രീസീസൺ ടൂറിൽ പങ്കെടുത്തിരുന്നു. ഒരു മത്സരത്തിൽ കൊപ് ഡെൽ റേയിൽ ബാഴ്സക്കായി കളിച്ചിട്ടുമുണ്ട്. ഗ്രീക്ക് ടീമായ പ്ലാറ്റാനിയസ് എഫ് സിയിൽ ആയിരുന്നു അവസാനം കളിച്ചത്.