ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സത്തിൽ ഓവർ റേറ്റ് കുറഞ്ഞതിന്റെ പേരിൽ ദക്ഷിണാഫ്രിക്കക്ക് കനത്ത പിഴ. മാച്ച് ഫീയുടെ 60% പിഴയായി ചുമത്താനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിന്റിൽ നിന്ന് 6 പോയിന്റ് കുറക്കാനും ഐ.സി.സി തീരുമാനിച്ചു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന്റെ റിപ്പോർട്ട് പ്രകാരം പൂർത്തിയാകേണ്ടതിനേക്കാൾ മൂന്ന് ഓവർ കുറച്ചാണ് ദക്ഷിണാഫ്രിക്ക പൂർത്തിയാക്കിയത്. ഇതയോടെയാണ് ദക്ഷിണാഫ്രിക്കക്ക് കനത്ത പിഴ ശിക്ഷ നൽകാൻ ഐ.സി.സി തീരുമാനിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യമായിട്ടാണ് ഒരു ടീമിന്റെ പോയിന്റ് വെട്ടികുറക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരം ജയിച്ച് 30 പോയിന്റ് കരസ്ഥമാക്കിയ ദക്ഷിണാഫ്രിക്കക്ക് ഇതോടെ പോയിന്റ് പട്ടികയിൽ 24 പോയിന്റ് മാത്രം ആവും കൂടുക. നിലവിൽ 360 പോയിന്റുമായി ഇന്ത്യൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്. 9 രാജ്യങ്ങൾ ഉള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്ക നിലവിൽ ഏഴാം സ്ഥാനത്താണ്. നാലാം ടെസ്റ്റിൽ 191 റൺസിന് തോറ്റ ദക്ഷിണാഫ്രിക്ക 3-1 എന്ന നിലയിൽ ഇംഗ്ലണ്ടിനെതിരെ പരമ്പരയും കൈവിട്ടിരുന്നു.