എഫ് എ കപ്പ് നാലാം റൗണ്ടിൽ പ്രമുഖർക്ക് വിശ്രമം അനുവദിച്ച ലിവർപൂളിന് കാലിടറി. ഷ്രൂസ്ബറി ടൗണിനോട് പത്ത് മിനുട്ടിനിടയിൽ 2 ഗോളുകൾ വഴങ്ങിയ അവർക്ക് 2-2 ന്റെ സമനില മാത്രമാണ് നേടാനായത്. ഇതോടെ ലിവർപൂൾ ഇനി സ്വന്തം ഗ്രൗണ്ടിൽ റിപ്ലെ മത്സരം കളികേണ്ടി വരും എന്നുറപ്പായി.
2 ഗോളുകൾ ലീഡ് നേടിയ ശേഷമാണ് ക്ളോപ്പിന്റെ ടീം സമനില വഴങ്ങിയത്. കളിയുടെ 15 ആം മിനുട്ടിൽ കുർട്ടിസ് ജോണ്സിന്റെ ഗോളിലാണ് ലിവർപൂൾ ലീഡ് നേടിയത്. പിന്നീട് 46 ആം മിനുട്ടിൽ ലൗവിന്റെ സെൽഫ് ഗോൾ അവരുടെ ലീഡ് രണ്ടാക്കി ഉയർത്തി. പക്ഷെ 60 ആം മിനുട്ടിൽ ജേസൻ കമ്മിൻസ് പകരക്കാരനായി ഇറങ്ങിയതോടെ ഷ്രൂസ്ബറി മത്സരത്തിലേക്ക് തിരികെയെത്തി. 65 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയ കമ്മിൻസ് പത്ത് മിനുട്ടുകൾക്ക് ശേഷം വീണ്ടും ലിവർപൂൾ വല കുലുക്കിയതോടെ സ്കോർ 2-2 ആയി. പിന്നീട് സലാ, ഫിർമിനോ അടക്കമുള്ളവരെ ലിവർപൂൾ ഇറകിയെങ്കിലുംനവിജയ ഗോൾ മാത്രം പിറന്നില്ല.