38 റണ്‍സിന് വാനില നെറ്റ്വര്‍ക്ക്സിനെ പിടിച്ച് കെട്ടി ഐവി ലയണ്‍സ്, 7 വിക്കറ്റ് ജയം

Sports Correspondent

ടിപില്‍ 2019ന്റെ ഭാഗമായുള്ള ആദ്യ റൗണ്ട് മത്സരത്തില്‍ ഐവി ലയണ്‍സിന് മികച്ച വിജയം. വാനില നെറ്റ്വര്‍ക്ക്സിനെതിരെ ടീം ഏഴ് വിക്കറ്റ് ജയം നേടിയപ്പോള്‍ ആദ്യ റൗണ്ടില്‍ ലയണ്‍സ് നേടുന്ന രണ്ടാമത്തെ വിജയമാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത വാനിലയെ 38/8 എന്ന സ്കോറില്‍ പിടിച്ച് നിര്‍ത്തിയ ശേഷം 4.2 ഓവറില്‍ വിജയം നേടുകയായിരുന്നു ഐവി ലയണ്‍സ്. 18 റണ്‍സ് നേടിയ വില്‍സണും 4 പന്തില്‍ 10 റണ്‍സ് നേടിയ അനീഷുമാണ് ലയണ്‍സിന്റെ വിജയം എളുപ്പമാക്കിയത്.

നേരത്തെ ബൗളിംഗില്‍ അനീഷും അനന്തു സത്യനും മൂന്ന് വിക്കറ്റും നിഷാദ് അബ്ദുള്‍ രണ്ട് വിക്കറ്റും നേടിയാണ് ഐവി ലയണ്‍സിനായി വാനില ബാറ്റിംഗിന്റെ നടുവൊടിച്ചത്. 15 റണ്‍സ് നേടിയ അശ്വിന്‍ ആണ് വാനിലയുടെ ടോപ് സ്കോറര്‍.