ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വേറൊരാളും ലക്ഷ്യം വെക്കേണ്ട എന്ന പ്രഖ്യാപനവുമായി ലെസ്റ്റർ സിറ്റിക്ക് മികച്ച ജയം. വെസ്റ്റ് ഹാമിനെ നേരിട്ട അവർ 4-1 നാണ് ജയിച്ചു കയറിയത്. ജയത്തോടെ അവർക്ക് 48 പോയിന്റ് ആണ് ഉള്ളത്. നാലാം സ്ഥാനത്തുള്ള ചെൽസിയേക്കാൾ 8 പോയിന്റ് മുകളിലാണ് അവർ. അവസാനത്തെ 3 കളികളിൽ ഒന്നും പോലും ജയികനാവാതെയിരുന്ന ലെസ്റ്ററിൻ ഫോം വീണ്ടെടുക്കുന്ന മത്സരം കൂടിയായി ഇത്.
ആദ്യ പകുതിയിൽ 24 ആം മിനുട്ടിൽ ഹാർവി ബാർൻസിന്റെ ഗോളിൽ ലീഡ് എടുത്ത ലെസ്റ്ററിന് പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപ് തന്നെ വാർഡി, എൻഡിടി എന്നിവരെ പരിക്ക് കാരണം നഷ്ടമായി. പക്ഷെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ റിക്കാർഡോ പെരേരയുടെ ഗോളിൽ ലീഡ് 2 ആക്കാൻ അവർക്ക് സാധിച്ചു.
തുടർന്ന് രണ്ടാം പകുതിയിൽ മാർക്ക് നോബിളിന്റെ ഗോളിൽ ഒരു ഗോൾ മടക്കാൻ വെസ്റ്റ് ഹാമിന് സാധിച്ചെങ്കിലും പിന്നീടുള്ള അവരുടെ ശ്രമങ്ങൾ ഒന്നും ജയം കണ്ടില്ല. 81 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ അയേസോ പേരസ് ലീഡ് മൂന്നാക്കി ഉയർത്തിയതോടെ വെസ്റ്റ് ഹാം തോൽവി ഉറച്ച്. പിന്നീട് 88 ആം മിനിറ്റിലും പെരസ് തന്നെയാണ് ഗോൾ നേടി സ്കോർ 4-1 ആക്കിയത്.