മൗറീഞ്ഞോക്ക് ആശ്വസിക്കാം, വിജയം വീണ്ടെടുത്ത് സ്പർസ്

- Advertisement -

നാല് മത്സരങ്ങളിൽ ജയമറിയാതെ വിഷമിച്ച സ്പർസിന് പ്രീമിയർ ലീഗിൽ ആശ്വാസ ജയം. സ്വന്തം ഗ്രൗണ്ടിൽ നോർവിച്ചിനെ 2-1 ന് മറികടന്നാണ് സ്പർസ് വീണ്ടും ലീഗ് ജയം അസ്വദിച്ചത്. ജയത്തോടെ 34 പോയിന്റുമായി ആറാം സ്ഥാനത്താണ് സ്പർസ്.

ആദ്യ പകുതിയിൽ അലിയുടെ ഗോളിൽ ലീഡ് എടുത്ത സ്പർസ് പക്ഷെ രണ്ടാം പകുതിയിൽ സമനില ഗോൾ വഴങ്ങി. 70 ആം മിനുട്ടിൽ നോർവിച് സ്‌ട്രൈക്കർ പുക്കി പെനാൽറ്റിയിൽ കൂടെയാണ് സമനില ഗോൾ നേടിയത്. ഇത്തവണയും സ്പർസ് പോയിന്റ് നഷ്ടപെടുത്തും എന്ന് തോന്നിച്ചെങ്കിലും ഹ്യുങ് മിൻ സോൺ മൗറീഞ്ഞോയുടെ രക്ഷക്ക് എത്തി. 79 ആം മിനുട്ടിൽ ഹെഡറിലൂടെയാണ് താരം 3 പോയിന്റ് ഉറപ്പാക്കിയ ഗോൾ നേടിയത്.

Advertisement