“മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി”

Newsroom

ഇന്നലെ ജംഷദ്പൂരിനെതിരെ തോറ്റു എങ്കിലും മികച്ച പ്രകടനം തന്നെ നടത്താൻ കേരള ബ്ലാസ്റ്റേഴ്സിനായി എന്ന് പരിശീലകൻ ഈൽകോ ഷറ്റോരി. ഇന്നലെ തങ്ങൾ 10 പേരുമായാണ് കളിച്ചത് എന്ന് ഓർക്കണം എന്ന് ഷറ്റോരി പറഞ്ഞു. 10 പേരുമായി കളിക്കുമ്പോൾ ഗോളടിച്ച് 2-1ന് മുന്നിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിനായി. ഷറ്റോരി പറഞ്ഞു.

നിർഭാഗ്യം കൊണ്ട് മാത്രമാണ് ജംഷദ്പൂരിന്റെ വിജയ ഗോൾ പിറന്നത് എന്നും ഷറ്റോരി പറഞ്ഞു. തനിക്ക് ബെഞ്ചിൽ കളി മാറ്റാൻ ഉള്ള താരങ്ങൾ ഇല്ലായിരുന്നു അതുകൊണ്ടാണ് പരാജയപ്പെട്ടത് എന്നും ഷറ്റോരി പറഞ്ഞു. താൻ ദിവസം മുഴുവൻ തന്റെ ടീമിനായാണ് പണിയെടുക്കുന്നത് എന്നും ഇത്തരം ഫലങ്ങൾ നിരാശയാണ് നൽകുന്നത് എന്നും ഷറ്റോരി പറഞ്ഞു.