“ഇന്ത്യയിൽ വന്ന് ഇന്ത്യക്കെതിരെ കളിക്കുക ഏതുടീമിനും വെല്ലുവിളി “

Staff Reporter

ഇന്ത്യയിൽ വന്ന് ഇന്ത്യക്കെതിരെ കളിക്കുക ഏതൊരു ടീമിനും കടുത്ത വെല്ലുവിളിയാണെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര തുടങ്ങാനിരിക്കെയാണ് താരത്തിന്റെ പ്രതികരണം.

“ഇന്ത്യയിൽ വന്ന് ഇന്ത്യക്കെതിരെ കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണ്. ഓസ്ട്രേലിയയിൽ ഉള്ള പിച്ചിൽ നിന്ന് വിപിന്നമാണ് ഇന്ത്യയിലെ പിച്ചുകൾ. അതെ സമയം ഓസ്ട്രേലിയൻ ടീം ഇതെല്ലം നേരിടാൻ തയ്യാറാണ്. ഇന്ത്യയെ മറികടക്കാനുള്ള പദ്ധതികൾ തങ്ങൾ കണ്ടെത്തും” കെയ്ൻ റിച്ചാർഡ്സൺ പറഞ്ഞു.

കഴിഞ്ഞ തവണ ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ പരമ്പര സ്വന്തമാക്കിയിരുന്നു. തുടർച്ചയായി രണ്ട് പരമ്പരകൾ ഇന്ത്യയിൽ നേടാൻ കഴിഞ്ഞാൽ അത് ഓസ്‌ട്രേലിയക്ക് വലിയ കാര്യമാണെന്നും റിച്ചാർഡ്സൺ പറഞ്ഞു. ചൊവ്വയാഴ്ചയാണ് ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ഏകദിന മത്സരം. മുംബൈ വെച്ചാണ് മത്സരം.