“മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ ക്ലബ് “

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ലോകത്തെ വലിയ ക്ലബാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. ഫുട്ബോളിലും ഫലങ്ങളിലും ആ വലിയ ക്ലബിന്റെ നിലയിലേക്ക് എത്താൻ ആണ് ഇപ്പോൾ ക്ലബ് ശ്രമിക്കുന്നത് എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ വലിയ ക്ലബായി മാറിയത് അവർ അർഹിക്കുന്ന നേട്ടമാണ് എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ വളർച്ചയിൽ അത്ഭുതം ഒന്നും ഇല്ല എന്നും ഒലെ പറഞ്ഞു.

ഇന്ന് സിറ്റിയെ നേരിടാൻ ഇരിക്കുകയാണ് ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്. പെപ് ഗ്വാർഡിയോള മികച്ച കോച്ചാണ് എന്നു സിറ്റിയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ അദ്ദേഹത്തിന് ആയിട്ടുണ്ട് എന്നും ഒലെ സമ്മതിച്ചു. എന്ന സർ അലക്സ് ഫെർഗൂസണാണ് ഏറ്റവും മികച്ച കോച്ചെന്നും അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ് തനിക്ക് എന്നും ഒലെ കൂട്ടിച്ചേർത്തു.