ആദ്യ പന്തില്‍ തന്നെ ഡീന്‍ എല്‍ഗാര്‍ പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

സെഞ്ചൂറിയണിലെ ബോക്സിംഗ് ഡേ ടെസറ്റില്‍ ഇംഗ്ലണ്ടിനെതിരെ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി ദക്ഷിണാഫ്രിക്ക. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഡീന്‍ എല്‍ഗാറിനെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രവും സുബൈര്‍ ഹംസയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

സ്കോര്‍ 32ല്‍ നില്‍ക്കവെ 20 റണ്‍സ് നേടിയ മാര്‍ക്രത്തിനെ നഷ്ടമായ ശേഷം ഹംസയും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് 39 റണ്‍സ് കൂടി നേടിയെങ്കിലും ലഞ്ചിന് ഏതാനും ഓവറുകള്‍ക്ക് മുമ്പ് സുബൈര്‍ ഹംസയെ(39) ടീമിന് നഷ്ടമായി.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഫാഫ് ഡു പ്ലെസി(14*), അരങ്ങേറ്റക്കാരന്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(4*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.